News Kerala

കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Axenews | കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

by webdesk2 on | 08-04-2025 01:25:42 Last Updated by webdesk3

Share: Share on WhatsApp Visits: 47


കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവര്‍ത്തകന്‍ കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പത്ത് സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി കളഞ്ഞു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

കൂത്തുപറമ്പ് നഗരസഭാംഗവും തലശ്ശേരി പബ്ലിക് സര്‍വന്റ്‌സ് ബാങ്ക് കൂത്തുപറമ്പ് ശാഖാ ജീവനക്കാരനുമായിരുന്ന മൂര്യാട് മാണിക്യപറമ്പത്ത് കുന്നപ്പാടി മനോഹരന്‍ (51), സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന നാനോന്‍ പവിത്രന്‍ (61), പാറക്കെട്ടില്‍ വീട്ടില്‍ അണ്ണേരി പവിത്രന്‍ (60), ചാമാളിയില്‍ ഹൗസില്‍ പാട്ടക്ക ദിനേശന്‍ (54), മൂര്യാട് കുട്ടിമാക്കൂല്‍ ഹൗസില്‍ ധനേഷ് കളത്തുംകണ്ടി (36), ജാനകിനിലയത്തില്‍ കേളോത്ത് ഷാജി എന്ന കോയി ഷാജി (40), അണ്ണേരി വിപിന്‍ (32), പാട്ടക്ക സുരേഷ്ബാബു (48), കിഴക്കയില്‍ ഹൗസില്‍ റിജേഷ് പലേരി എന്ന റിജു (34), ഷവില്‍ നിവാസില്‍ ശശി വളോടത്ത് എന്ന പച്ചടി ശശി (53) എന്നിവരെയായിരുന്നു സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നാംപ്രതി സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന താറ്റ്യോട്ട് ബാലകൃഷ്ണന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. 

2007 ഓഗസ്റ്റ് 16ന് രാവിലെയാണ് പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. കോണ്‍ക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്കു പോകുന്നതിനിടയില്‍ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിന്‍ തോട്ടത്തില്‍ വച്ച് പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. 



Share:

Search

Recent News
Popular News
Top Trending


Leave a Comment