by webdesk3 on | 08-04-2025 12:27:09 Last Updated by webdesk3
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിയമസഭാ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെച്ച സാഹചര്യത്തിലാണ് ഗവര്‍ണറെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. നിയമസഭയില്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നത് വൈകിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു. ഇത് പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചായിരിക്കണമെന്നും ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അദ്ദേഹത്തെ വിമര്‍ശിച്ചതിനു പുറമേ ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധിയും കോടതി നിശ്ചയിച്ചിട്ടുണ്ട്. ബില്ലുകളില്‍ പരമാവധി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണം എന്നാണ് കോടതി അറിയിച്ചിരിക്കുകയാണ്. കൂടാതെ ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കുന്നതെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി.
നിയമസഭ അംഗീകരിച്ച 10 ബില്ലുകള്‍ തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞു വച്ചിരുന്നു. ഈ ബില്ലുകള്‍ക്കെല്ലാം സുപ്രീംകോടതി അംഗീകാരം നല്‍കി. ഗവര്‍ണര്‍ തടഞ്ഞുവെച്ച 10 ബില്ലുകള്‍ക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.