by webdesk3 on | 08-04-2025 11:33:43 Last Updated by webdesk3
സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം എ ബേബിയെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന ബിപ്ലവ് കുമാര്‍ ദേബ്. എം എ ബേബി ആരാണെന്ന് പോലും തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് പോലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ സിപിഎമ്മില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് നരേന്ദ്രമോദിയെ പോലെ അമിത്ഷായെ പോലെ യോഗി ആദിത്യനാഥിനെ പോലെ മുതിര്‍ന്ന രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നേതാക്കന്മാര്‍ ഉണ്ട്. എന്നാല്‍ സിപിഎമ്മിനെ ഇവരെപ്പോലെ ദേശീയതലത്തില്‍ തലപൊക്കമുള്ള നേതാക്കന്മാരില്ല.
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി കേരളത്തില്‍ നിന്നുള്ള ആളാണെന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ ആരാണെന്ന് തനിക്കറിയില്ല താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എംപി ആയിരുന്നിട്ടും അദ്ദേഹത്തെപ്പറ്റി ഞാനിതുവരെ കേട്ടിട്ടില്ല. ഒടുവില്‍ അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കണ്ട അവസ്ഥയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയുടെ ഏറ്റവും ഉന്നതസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവായിരിക്കണം. എന്നാല്‍ ഇത്തരത്തില്‍ ഒരു നേതാവ് സിപിഎമ്മില്‍ ഇല്ലെന്നും ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു