by webdesk3 on | 08-04-2025 11:21:06 Last Updated by webdesk2
മലപ്പുറത്ത് വീട്ടില്‍ വച്ച് പ്രസവം നടത്തിയതിനെത്തുടര്‍ന്ന് അസ്മ എന്ന യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി കേസെടുത്താണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിറാജുദ്ദീന്‍ ആത്മീയ കാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആളാണ് എന്നും യൂട്യൂബ് ചാനലും മത പ്രഭാഷണവുമാണ് ഇയാളുടെ പ്രധാന വരുമാനം എന്നും മലപ്പുറം എസ്പി വ്യക്തമാക്കി.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു യുവതി മരിച്ചത്. ആശുപത്രിയിലായിരുന്നെങ്കില്‍ ബുദ്ധിമുട്ടില്ലാതെ ജീവന്‍ രക്ഷിക്കാമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത് സര്‍ജന്‍ വ്യക്തമാക്കിയിരുന്നു.
അസ്മയുടെ അഞ്ചാമത്തെ പ്രസവത്തിനിടയിലായിരുന്നു ഇത്തരത്തില്‍ ഒരു അത്യാഹിതം സംഭവിച്ചത്. യുവതിയുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലും പിന്നീട് മൂന്നെണ്ണം വീട്ടിലും ആയിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
വൈകുന്നേരം ഏതാണ്ട് ആറുമണിയോടെയായിരുന്നു യുവതി പ്രസവിച്ചത്. എന്നാല്‍ രാത്രി 9 മണിയോടെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു.