by webdesk2 on | 08-04-2025 10:33:00 Last Updated by webdesk3
ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് പരോള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് പരോള്‍ അനുവദിച്ചത്. 15 ദിവസത്തെ പരോളില്‍ ഷെഫിന്‍ പുറത്തിറങ്ങി. സ്വാഭാവിക പരോളെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.
മൂന്നുദിവസം യാത്രയ്ക്കും അനുവാദം നല്‍കി. ഷെറിന് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികളുള്‍പ്പടെ അര്‍ഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയല്‍ നീങ്ങിയിരുന്നത്.
2009 നവംബര്‍ 8 നാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിന്‍. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. മരുമകള്‍ ഷെറിനും കാമുകനും ചേര്‍ന്നാണ് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.