News Kerala

ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Axenews | ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

by webdesk2 on | 07-04-2025 02:54:34

Share: Share on WhatsApp Visits: 47


ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

കൊല്ലം: കൊട്ടാരക്കര കോട്ടുക്കല്‍ ക്ഷേത്രോത്സവ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികളുണ്ടാകും. ക്ഷേത്രങ്ങളില്‍ ഏകവര്‍ണ പതാകകള്‍ ഉയര്‍ത്തുന്നത് കോടതി അലക്ഷ്യമാണെന്നും ഉപദേശക സമിതിക്ക് കൊടിയില്ലെന്നും പ്രശാന്ത് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.




Share:

Search

Recent News
Popular News
Top Trending


Leave a Comment