News Kerala

മുനമ്പം പ്രശ്‌നം വലിച്ചു നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍: രമേശ് ചെന്നിത്തല

Axenews | മുനമ്പം പ്രശ്‌നം വലിച്ചു നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍: രമേശ് ചെന്നിത്തല

by webdesk3 on | 07-04-2025 02:52:01 Last Updated by webdesk3

Share: Share on WhatsApp Visits: 66


മുനമ്പം പ്രശ്‌നം വലിച്ചു നീട്ടിയത്  സംസ്ഥാന സര്‍ക്കാര്‍: രമേശ് ചെന്നിത്തല




മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശന ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ്. മുനമ്പം വിഷയം ഇത്രയും നീട്ടി കൊണ്ടുപോയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് മാത്രമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. വെറും ഒരു മണിക്കൂര്‍ കൊണ്ട് ചര്‍ച്ചകളിലൂടെ വേണമെങ്കില്‍ സര്‍ക്കാരിനെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിന് തയ്യാറാവാതെ പ്രശ്‌നം വലിച്ചു നീട്ടി കൊണ്ടുപോയി. വിഷയം പരിഹരിക്കാന്‍ ഗവണ്‍മെന്റാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കേണ്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ വര്‍ഗീയശക്തികള്‍ക്ക് മുതലെടുക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനാല്‍ ഇനിയെങ്കിലും ഇത്തരത്തിലുള്ള വര്‍ഗീയശക്തികള്‍ക്ക് മുതലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്നും രമേശ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആവശ്യപ്പെട്ടു. 

വിഷയം ചര്‍ച്ച ചെയ്ത് ഒരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാവാത്തത്. ഇനിയെങ്കിലും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു


Share:

Search

Recent News
Popular News
Top Trending


Leave a Comment