by webdesk3 on | 07-04-2025 02:41:49 Last Updated by webdesk3
വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഫെമ കേസില്‍ അദ്ദേഹത്തെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കുന്നതാണ് ഇപ്പോള്‍ ലഭ്യമായ വിവരം.
ഇഡി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴി 600 കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയിരുന്നു. ഇതിനുപുറമേ ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഓഫീസില്‍ നിന്നും ഏതാണ്ട് ഒന്നരക്കോടി രൂപയും ഇഡി പിടിച്ചി പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്നലെ രേഖപ്പെടുത്തിയ മൊഴിയുടെ തുടര്‍ച്ചയായാണ് ഇന്നും ഗോകുലം ഗോപാലനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫെമ ലംഘിച്ച് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വിദേശ ഫണ്ട് സ്വീകരിച്ചതായി എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
നിലവില്‍ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസ്, ഗോകുലം മാള്‍, ചെന്നൈയിലെ ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഇഡി പരിശോധന നടത്തി.