by webdesk3 on | 07-04-2025 02:28:42 Last Updated by webdesk3
നടി ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ കേസുമായി ബന്ധപ്പെട്ട് വലിയ തിരിച്ചടിയാണ് ദിലീപിന് ഉണ്ടായിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ ആണെന്നും അതിനാല്‍ ഇക്കാര്യം പരിഗണിച്ച് സിബിഐ അന്വേഷണം അനുവദിക്കാന്‍ ആവില്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്. ഡിവിഷന്‍ ബെഞ്ച് ആണ് ഇപ്പോള്‍ ദിലീപിന്റെ അപ്പില്‍ തള്ളിയിരിക്കുന്നത്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സിംഗിള്‍ ബെഞ്ചിനേയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി.
2019 ല്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷപാതരഹിതമായ അന്വേഷണം നടത്തുന്നതിന് സിബിഐ ആവശ്യമാണ് എന്നായിരുന്നു ദിലീപിന്റെ വാദം.
2017 ഫെബ്രുവരി 17 ആയിരുന്നു സിനിമാലോകത്തെ ഒന്നടക്കം ഞെട്ടിച്ചുകൊണ്ട് നടിയെ ആക്രമിച്ച കേസ് അരങ്ങേറിയത്. ഓടുന്ന വാഹനത്തില്‍ വച്ച് നടി ആക്രമത്തിന് ഇരയാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 9 പ്രതികളാണ് ഉള്ളത്. കേസില്‍ ദിലീപ് ജയിലില്‍ കിടന്നിരുന്നു