by webdesk2 on | 07-04-2025 12:44:34
കാസര്‍ഗോഡ് നാലാം മൈലില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. നാലാം മൈല്‍ സ്വദേശി ഇബ്രാഹിം സൈനുദ്ദീന്‍, മകന്‍ ഫവാസ് ബന്ധുക്കളായ റസാഖ്, മുന്‍ഷീദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തര്‍ക്കത്തെ തുടര്‍ന്നാണ് വെട്ടിയത്. അയല്‍വാസികളായ പത്തംഗ സംഘമാണ് ഇവരെ വെട്ടിയത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടുകൂടിയായിരുന്നു സംഭവം. അയല്‍വീട്ടില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത് .ഫവാസ് ഇത് ചോദ്യം ചെയ്തു . പ്രകോപിതരായ ഇവര്‍ തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇബ്രാഹിമെത്തി മകനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ അയല്‍വാസികളടങ്ങിയ പത്തംഗ സംഘം വാഹനം തടഞ്ഞു. ഇവര്‍ ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ വെട്ടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയിലായി. പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.