by webdesk2 on | 07-04-2025 11:48:31 Last Updated by webdesk3
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.
നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏറെക്കുറെ അന്തിമ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അന്തിമ വിധി വരാനിരിക്കെ ഇനി ഒരന്വേഷണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്രയും വൈകിയ കേസ് ഇനിയും അന്തിമമായി വൈകിക്കാനുള്ള തന്ത്രമാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റേതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.