by webdesk3 on | 06-04-2025 04:16:33 Last Updated by webdesk2
30-ാം ജന്മദിനത്തിന്റെ ഭാഗമായി ആത്മീയ യാത്ര നടത്തി അനന്ത് അംബാനി. 170 കിലോമീറ്റര്‍ നീണ്ട പദയാത്രയാണ് അദ്ദേഹം നടത്തിയത്. മാര്‍ച്ച് 29 നാണ് യാത്ര ആരംഭിച്ചത്. ഒരു ദിവസം 20 കിലോമീറ്റര്‍ വീതമാണ് സഞ്ചരിച്ചത്.
അനന്തിനൊപ്പം അമ്മ നിത അംബാനിയും ഭാര്യ രാധികയും പങ്കെടുത്തിരുന്നു. യാത്രയെ കുറിച്ച് പിതാവിനോട് പറഞ്ഞപ്പോള്‍, അദ്ദേഹം പൂര്‍ണമായ പിന്തുണയും നല്‍കി എന്നാണ് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അനന്ത് പറഞ്ഞത്.
ഇത് എന്റെ ആത്മീയ യാത്രയാണ് ദൈവനാമത്തിലാണ് ഞാന്‍ ഈ യാത്ര ആരംഭിച്ചത്, ദൈവനാമത്തിലാണ് തന്നെ ഇത് പൂര്‍ത്തിയാക്കുന്നതും, എന്ന് അനന്ത് അംബാനി വ്യക്തമാക്കി.
ദ്വാരകാധീശ് ക്ഷേത്രത്തേക്കുള്ള ആത്മീയ യാത്രയില്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് അനന്ത് അംബാനി പറഞ്ഞു. ഈ പദയാത്ര വിജയകരമാകാന്‍ അനുഗ്രഹവും പിന്തുണയും നല്‍കിയ എല്ലാ ആളുകളോടും നന്ദി പറയുന്നു എന്നും അനന്തിന്റെ ഭാര്യ രാധിക മെര്‍ച്ചന്റ് പറഞ്ഞു.