by webdesk3 on | 06-04-2025 02:49:20 Last Updated by webdesk3
മലപ്പുറവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലപ്പുറത്തെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം അല്ലേ എന്താണ് അദ്ദേഹം ചോദിച്ചത്. പറഞ്ഞതില്‍ തെറ്റുള്ളത് എന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. ജോഗ്രഫി ഒരു പ്രത്യേക രീതിയില്‍ ആകുമ്പോള്‍ അവിടെ ജനാധിപത്യവും മതേതരത്വവും ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ മലപ്പുറവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയത്. മലപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ ജീവിക്കുന്നവര്‍ പേടിച്ച് ശ്വാസവായു കിട്ടാതെയാണ് ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യം ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു ചുങ്കത്തറയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞത്. ഇതിനെയാണ് ഇപ്പോള്‍ കെ സുരേന്ദ്രന്‍ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം മുനമ്പം വിഷയത്തെക്കുറിച്ചും കെ സുരേന്ദ്രന്‍ സംസാരിച്ചു. മുനമ്പത്തെ ഒരു രാഷ്ട്രീയ വിഷയമായി അല്ല ഒരിക്കലും ബിജെപി കാണുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി അവര്‍ക്കൊപ്പമാണ്. എന്നാല്‍ സത്യത്തോടൊപ്പം നില്‍ക്കേണ്ടതിനാലാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. ആയിരം തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് തോല്‍ക്കേണ്ടി വന്നാലും സത്യത്തിനൊപ്പം മാത്രമേ തങ്ങള്‍ നില്‍ക്കൂ എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു. വിഡി സതീശനും പാണക്കാട് തങ്ങളും മുനമ്പത്തോടൊപ്പമാണെന്ന് പറഞ്ഞു അവരെ വഞ്ചിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.