News India

അമിത്ഷാ ജമ്മു കശ്മീരില്‍; ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും

Axenews | അമിത്ഷാ ജമ്മു കശ്മീരില്‍; ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും

by webdesk2 on | 06-04-2025 11:47:36 Last Updated by webdesk3

Share: Share on WhatsApp Visits: 86


അമിത്ഷാ ജമ്മു കശ്മീരില്‍; ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും

ശ്രീനഗര്‍: അമിത്ഷാ ജമ്മു കശ്മീരില്‍. ഇന്ന് മുതല്‍ മൂന്ന് ദിവസം ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്തും. സുരക്ഷാ അവലോകന യോഗത്തില്‍ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കത്വയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. 

സന്ദര്‍ശന വേളയില്‍ ജമ്മുവില്‍ ബിജെപി എംഎല്‍എമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ രണ്ട് നിര്‍ണായക സുരക്ഷാ അവലോകന യോഗങ്ങള്‍ക്കും അമര്‍നാഥ് യാത്രയുടെ വാര്‍ഷിക തീര്‍ത്ഥാടനത്തിനും അധ്യക്ഷത വഹിക്കും. ഏപ്രില്‍ 7 ന് ഉച്ചവരെ ഷാ ജമ്മുവിലുണ്ടാകും, തുടര്‍ന്ന് ശ്രീനഗറിലേക്ക് പോകും. 

അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍, ജമ്മു കശ്മീരിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം എന്നിവ ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വാര്‍ഷിക അമര്‍നാഥ് യാത്രയ്ക്കായി ഒരുക്കേണ്ട മറ്റ് ക്രമീകരണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. ഏപ്രില്‍ 8 ന് അമിത് ഷാ ന്യൂഡല്‍ഹിയിലേക്ക് മടങ്ങും.




Share:

Search

Recent News
Popular News
Top Trending


Leave a Comment