News India

എന്‍ജിനീയറിംഗ് വിസ്മയം!; ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫിറ്റ് പാലം; ഉദ്ഘാടനം ഇന്ന്

Axenews | എന്‍ജിനീയറിംഗ് വിസ്മയം!; ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫിറ്റ് പാലം; ഉദ്ഘാടനം ഇന്ന്

by webdesk2 on | 06-04-2025 08:01:29 Last Updated by webdesk2

Share: Share on WhatsApp Visits: 49


എന്‍ജിനീയറിംഗ് വിസ്മയം!; ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫിറ്റ് പാലം; ഉദ്ഘാടനം ഇന്ന്

ചെന്നൈ: ഒരു നൂറ്റാണ്ടില്‍ അധികമായി ലോക സഞ്ചാരികളെ അടക്കം വിസ്മയിപ്പിച്ചിരുന്ന പാമ്പന്‍ പാലത്തിന് പുതുജന്മം. രാമേശ്വരം ദ്വീപിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പന്‍ പാലം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 

1914 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പാമ്പനിലെ റെയില്‍വേ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചത്. ഉച്ചയ്ക്ക് 12:45 നാണ് ഉദ്ഘാടനം. രാമേശ്വരത്തുനിന്നു താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാലം പ്രത്യേകതകളുടെ പട്ടികയിലും നമ്പര്‍ വണ്‍ ആണ്.

വിസ്മയങ്ങളുടെ കലവറയാണ് 2.2 കിലോമീറ്റര്‍ നീളമുളള പാലം. 535 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈര്‍ഘ്യം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലം. 18.3 മീറ്റര്‍ അകലത്തില്‍ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള നാവിഗേഷന്‍ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. നാവിഗേഷന്‍ സ്പാന്‍ 17 മീറ്റര്‍ വരെ ഉയര്‍ത്താന്‍ കഴിയും. ഇത് പാലത്തിന് അടിയിലൂടെ വലിയ കപ്പലുകളുടെ ഗതാഗതം എളുപ്പമാക്കും. ഇവ ഉയര്‍ത്താന്‍ രണ്ട് മിനിട്ടും താഴ്ത്താന്‍ മൂന്ന് മിനിട്ടും മതി.

ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പാലം. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കേന്ദ്രമന്ത്രി ഡോ. എല്‍. മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment