News International

ട്രെന്‍ഡിങ്ങായി ഗിബ്ലി ട്രെന്‍ഡ്: ഇതുവരെ നിര്‍മ്മിക്കപ്പെട്ടത് 700 മില്യണ്‍ ചിത്രങ്ങള്‍; കണക്ക് പുറത്ത് വിട്ട് സാം ആള്‍ട്ട്മാന്‍

Axenews | ട്രെന്‍ഡിങ്ങായി ഗിബ്ലി ട്രെന്‍ഡ്: ഇതുവരെ നിര്‍മ്മിക്കപ്പെട്ടത് 700 മില്യണ്‍ ചിത്രങ്ങള്‍; കണക്ക് പുറത്ത് വിട്ട് സാം ആള്‍ട്ട്മാന്‍

by webdesk2 on | 05-04-2025 09:41:13

Share: Share on WhatsApp Visits: 43


ട്രെന്‍ഡിങ്ങായി ഗിബ്ലി ട്രെന്‍ഡ്:  ഇതുവരെ നിര്‍മ്മിക്കപ്പെട്ടത് 700 മില്യണ്‍ ചിത്രങ്ങള്‍; കണക്ക് പുറത്ത് വിട്ട് സാം ആള്‍ട്ട്മാന്‍

സോഷ്യല്‍ മീഡിയില്‍ വന്‍ തരംഗമായി മുന്നേറുകയാണ് ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റര്‍ ഒരുക്കിയ ഗിബ്ലി ചിത്രങ്ങള്‍. ഏകദേശം 700 മില്യണ്‍ ചിത്രങ്ങളാണ് ഇതുവരെ ജനറേറ്റ് ചെയ്യപ്പെട്ടത്. ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ തന്നെയാണ് ഈ കണക്ക് പുറത്ത് വിട്ടത്. 

കഴിഞ്ഞ ദിവസം തന്റെ എക്സ് പോസ്റ്റിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.വെബില്‍ ഇപ്പോള്‍ ചാറ്റ് ജിപിടി വേഗത്തിലാണെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടീം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. സംഭവം വൈറലായതോടെ ഞങ്ങളുടെ തൊഴിലാളികള്‍ക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ എക്സ് പോസ്റ്റിട്ടതും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അത്രയ്ക്ക് വര്‍ക്ക് ലോഡ് ആയിരുന്നു ഇമേജ് ജനറേഷന്‍ ഫീച്ചര്‍ എത്തിയതോടെ ചാറ്റ് ജിപിടി നേരിട്ടിരുന്നത്.

സര്‍വറുകള്‍ തകാറിലാവുകയും ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുക പോലും ചെയ്തിരുന്നു. ഏറ്റവുമധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഇന്ത്യയിലാണെന്നതും ഏറെ ശ്രദ്ധേയമാണ്. അതിനാല്‍ ചാറ്റ് ജിപിടിയുടെ ഏറ്റവും മികച്ച വിപണിയായി ഇന്ത്യ മാറിയിട്ടുണ്ടെന്നതും കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

വിദ്യാര്‍ഥികള്‍ക്കായി പുതിയ ചാറ്റ് ജിപിടി പ്ലസ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ് കമ്പനിയിപ്പോള്‍. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ കാര്യവും ഉള്‍പ്പെടുത്തി മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റായി മാറുക എന്നതാണ് ഇതിലൂടെ ചാറ്റ് ജിപിടി ലക്ഷ്യമിടുന്നത്. സബ്സ്‌ക്രിപ്ഷന്‍ ആവശ്യമുള്ള ഈ വേര്‍ഷന്‍ ആദ്യഘട്ടത്തില്‍ യുഎസിലും കാനഡയിലും ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.





Share:

Search

Recent News
Popular News
Top Trending


Leave a Comment