News Kerala

വികസനത്തിന്റെ പാതയില്‍ ആയുധവുമായി നില്‍ക്കുന്നവര്‍ക്ക് കടുത്ത നടപടി: മാവോയിസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി അമിത് ഷാ

Axenews | വികസനത്തിന്റെ പാതയില്‍ ആയുധവുമായി നില്‍ക്കുന്നവര്‍ക്ക് കടുത്ത നടപടി: മാവോയിസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി അമിത് ഷാ

by webdesk2 on | 05-04-2025 09:39:55 Last Updated by webdesk2

Share: Share on WhatsApp Visits: 20


വികസനത്തിന്റെ പാതയില്‍ ആയുധവുമായി നില്‍ക്കുന്നവര്‍ക്ക് കടുത്ത നടപടി: മാവോയിസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി അമിത് ഷാ

വികസനത്തിന്റെ പാതയില്‍ ആയുധവുമായി തടസം നില്‍ക്കുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാവോയിസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാന സര്‍ക്കാരിന്റെ ബസ്തര്‍ പാണ്ഡം ഉത്സവത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

2026 മാര്‍ച്ചോടെ രാജ്യത്ത് നിന്ന് ഈ ചുവപ്പ് ഭീകരത പൂര്‍ണമായും തുടച്ചു നീക്കുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 521 ഭീകരരാണ് ഛത്തീസ്ഗഡില്‍ മാത്രം കീഴടങ്ങിയത്. കീഴടങ്ങുന്നവര്‍ക്ക് നിയമം അനുസരിച്ച് ഇളവ് ലഭിക്കും. മുഖ്യധാരയില്‍ എത്താനുള്ള എല്ലാം സംരക്ഷണവും സഹായവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും.

മാവോയിസ്റ്റ് കീഴടങ്ങലുകള്‍ സുഗമമാക്കുകയും മാവോയിസ്റ്റ് രഹിതമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഗ്രാമങ്ങള്‍ക്ക് ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് പതിറ്റാണ്ടുകളായി ഈ പ്രദേശം വികസനത്തില്‍ നിന്ന് പിന്മാറി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബസ്തറിനെ പരിവര്‍ത്തനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധനാണെന്നും അദ്ദഹം പറഞ്ഞു. 

കുട്ടികള്‍ സ്‌കൂളുകളില്‍ പോകുമ്പോഴും, താലൂക്കുകളില്‍ ആരോഗ്യ സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാത്രമേ വികസനം സാധ്യമാകൂ. എല്ലാ പൗരന്മാര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ലഭ്യമാകുമെന്നും അമിത് ഷാ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment