by webdesk3 on | 05-04-2025 03:49:27 Last Updated by webdesk2
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി തസലീമ സുല്‍ത്താനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതിയായ ഇവര്‍ ലഹരി ഇടപാടുകള്‍ക്ക് പുറമെ സിനിമാതാരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകളും നടത്തിയിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ നിന്നും പോലീസിനെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഫോണില്‍ നിന്നും സിനിമാതാരങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നതിന്റെ തെളിവുകള്‍ ആണ് പോലീസ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തസ്ലീമ അറസ്റ്റിലാകുന്നത്. വിദേശത്തുനിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.
അറസ്റ്റിന്റെ പിന്നാലെ ശ്രീനാഥ് ഭാസി ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്. പ്രതിക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിനിമയിലെ പല ഉന്നതരുമായും യുവതിക്ക് ബന്ധമുള്ളതായി സൂചനയുണ്ട്.