by webdesk3 on | 05-04-2025 02:46:52 Last Updated by webdesk2
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഊഷ്മള സ്വീകരണം നല്‍കി വരവേറ്റ് ശ്രീലങ്ക. ചരിത്രപ്രധാനമായ സ്വാതന്ത്ര്യ ചത്വരത്തിലാണ് അദ്ദേഹത്തെ വരവേറ്റത്. വിദേശ രാജ്യങ്ങളിലുളള നേതാക്കന്മാരില്‍ ആദ്യമായാണ് ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു വരവേല്‍പ്പ് ലഭിക്കുന്നത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അദ്ദേഹം ശ്രീലങ്കയിലേക്ക് എത്തിയത്. ഇവിടെ എത്തിയ അദ്ദേഹത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഔദ്യോഗികമായി സ്വീകരിച്ചത്. ബാങ്കോക്കില്‍ നിന്നുമുള്ള യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം ശ്രീലങ്കയിലേക്ക് എത്തിയത്.
പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് എക്‌സിലൂടെ അറിയിച്ചത്.