by webdesk3 on | 05-04-2025 11:46:53 Last Updated by webdesk2
നടനും സംവിധായകനുമായ പൃഥ്വിരാജിനെ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആദായനികുതി വകുപ്പ് പൃഥ്വിരാജിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 30നകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
താരം മുന്‍പ് അഭിനയിച്ചിരുന്ന സിനിമകളിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആദായനികുതി വകുപ്പിന്റെ ആവശ്യം. മുന്‍വര്‍ഷം പൃഥ്വിരാജിന്റെ ഓഫീസിലും വീടുകളിലും അദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തിലും താരത്തോട് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എമ്പുരാനുമായി ബന്ധപ്പെട്ട ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും ഇതും തമ്മില്‍ യാതൊരു ബന്ധത്തിലുള്ള ബന്ധവുമില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത് . താരവുമായി ബന്ധപ്പെട്ട കഴിഞ്ഞ കുറെ മാസങ്ങളായി നടക്കുന്ന നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുന്നതിന് മുന്‍പാണ് നോട്ടീസ് താരത്തിന് നല്‍കിയത് എന്നും അധികൃതര്‍ അറിയിച്ചു.