by webdesk3 on | 04-04-2025 03:40:40 Last Updated by webdesk2
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവയ്ക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയനെതിരെ എസ് എഫ് ഐ ഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രിയുടെ രാജി വിഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടിയേരിയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ അദ്ദേഹം മാറിനില്‍ക്കാന്‍ തയ്യാറായിരുന്നു എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ രണ്ട് നയമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. കൂടാതെ വീണ വിജയമായി ബന്ധപ്പെട്ട കേസ് ഇഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും വീഡിയോ സതീശന്‍ വിമര്‍ശിച്ചു. സുരേഷ് ഗോപി സിനിമാതാരം അല്ല കേന്ദ്ര മന്ത്രിയാണ് എന്നാണ് വിമര്‍ശനം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്