by webdesk3 on | 04-04-2025 03:13:37 Last Updated by webdesk2
പൃഥ്വിരാജ്, മോഹന്‍ലാല്‍ കൂട്ടുകെട്ട് ചിത്രമായ എമ്പുരാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ച് സംവിധായകനും നടനുമായ മേജര്‍ രവി രംഗത്ത്. ചിത്രം ദേശവിരുദ്ധമാണെന്ന് തന്നെയാണ് മേജര്‍ രവി ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ വെച്ച് താന്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ പടത്തില്‍ ഒരിക്കലും ദേശവിരുദ്ധതയില്ല. അതില്‍ താന്‍ രാജ്യസ്‌നേഹം മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിനെ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ല എന്നാല്‍ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകള്‍ ഒരു അമ്മയുടെ വികാരമായി മാത്രമേ കണക്കാക്കാന്‍ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു.
ബുള്ളറ്റുകളെ നേരിട്ട് വ്യക്തിയാണ് ഞാന്‍ പിന്നെയാണോ ഇത്തരത്തിലുള്ള ഈ വിവാദങ്ങള്‍. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു എന്നും മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ല എന്നും താന്‍ പറഞ്ഞ് കാര്യങ്ങളാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്. ഈ രണ്ട് വിവാദങ്ങളാണ് തനിക്കെതിരെ ഉള്ളത് എന്നും മേജര്‍ രവി പറഞ്ഞു