by webdesk2 on | 04-04-2025 02:30:45
വീണാ വിജയനെതിരായ എസ്എഫ്‌ഐഒ കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും വീണാ വിജയന് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ എന്ന പേരിലെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി.
മുഖ്യമന്ത്രിക്ക് നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയില്‍ ചേര്‍ത്തതെന്ന് അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടര്‍ന്നാല്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് വിഡി സതീശന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാര്‍ട്ടിക്ക്. കോടിയേരിയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ പാര്‍ട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.