by webdesk3 on | 04-04-2025 12:38:49 Last Updated by webdesk3
അര്‍ജുന്‍ ആയങ്കി വീണ്ടും പോലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റ് നടത്തിയത് എന്നാണ് കഴക്കൂട്ടം പൊലീസ് നല്‍കുന്ന വിവരം. നിരവധി കേസുകള്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ നേരത്തേയും പലതവണ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഗുണ്ടാ പട്ടികയിലുള്ള ആദര്‍ശിനെ കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കരുതല്‍ തടങ്കലില്‍ വെയ്ക്കാനായി ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതേസമയം വീട്ടില്‍ ഉണ്ടായിരുന്ന അര്‍ജുന്‍ ആയങ്കിയേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അര്‍ജുനേയും പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. അതേസമയം താന്‍ ഉത്സവം കാണായി എത്തിയതാണ് എന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്.