by webdesk3 on | 04-04-2025 12:10:43 Last Updated by webdesk3
വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ഭേദഗതി ബില്‍ മുനമ്പത്തിന്റെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വഖഫ് സ്ഥാപനങ്ങള്‍ കിരാതരൂപത്തിലേക്ക് മാറാതിരിക്കാന്‍ വേണ്ടിയുള്ള നിയമഭേദഗതിയാണ് ബില്‍. ഇത് ആ സമുദായത്തിനുതന്നെ ഗുണകരമാകുന്ന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എംപിമാരേയും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നാണ് അദ്ദേഹം ചോദിച്ചത്. രാാഷ്ട്രീയലക്ഷ്യമൊന്നുമില്ലാത്ത, വനിഷ്പക്ഷരോട് ചോദിച്ചാല്‍ മനസ്സിലാവും എംപിമാര്‍ പാര്‍ലമെന്റില്‍ വാദിച്ച കാര്യങ്ങള്‍ എന്തായിരുന്നു എന്ന്. ജാതിയുടെ പേരില്‍ ജനങ്ങളെ വിഭജിക്കാനായാണ് ഇപ്പോഴും ചിലര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.