News India

പിന്നോക്കം നില്‍ക്കുന്നവരെ വഖഫ് ബില്‍ സഹായിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

Axenews | പിന്നോക്കം നില്‍ക്കുന്നവരെ വഖഫ് ബില്‍ സഹായിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

by webdesk2 on | 04-04-2025 09:53:42 Last Updated by webdesk2

Share: Share on WhatsApp Visits: 106


പിന്നോക്കം നില്‍ക്കുന്നവരെ വഖഫ് ബില്‍ സഹായിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏറെ കാലമായി പിന്നാക്കം നില്‍ക്കുന്നവരെ വഖഫ് ബില്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  വളരെ കാലമായി പിന്നോക്കം നില്‍ക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് അദേഹം പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബില്‍ നിര്‍ണായകമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 

വഖഫ് നിയമഭേദഗതി ബില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവത്തില്‍ ആയിരുന്നു. മുസ്ലിം സ്ത്രീകള്‍ളുടെയും ദരിദ്രരായ മുസ്ലിങ്ങളുടെയും താല്പര്യങ്ങള്‍ക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസിന് മുന്‍ഗണന നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് നമ്മള്‍ കൂടുതല്‍ ശക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് രാജ്യസഭയിലും ബില്ല് പാസായത്. വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ലോക്‌സഭയ്ക്ക് പുറമെ രാജ്യസഭയും ബില്‍ പാസാക്കിയതോടെ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. 


Share:

Search

Recent News
Popular News
Top Trending


Leave a Comment