News Kerala

മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Axenews | മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

by webdesk2 on | 03-04-2025 08:14:29 Last Updated by webdesk2

Share: Share on WhatsApp Visits: 94


മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് എസ്എഫ്‌ഐഒ  കുറ്റപത്രം. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. സേവനം നല്‍കാതെ രണ്ട് കോടി എഴുപതു ലക്ഷം രൂപ വീണാ വിജയന്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം (ഫിനാന്‍സ്) പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയത്. സിഎംആര്‍എല്‍- എക്സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.

മാസപ്പടി കേസില്‍ എസ്ഫ്‌ഐഒ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

മുഖ്യമന്ത്രിയുടെ മകളല്ല, മുഖ്യമന്ത്രി തന്നെയാണ് ഈ വിഷയത്തില്‍ പ്രതിയായിരിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വലിയ അന്വേഷണം ആവശ്യമാണ്. അക്കൗണ്ടില്‍ പെടാത്ത തുകകള്‍ ഉണ്ട്. വിദേശ യാത്രകള്‍ ഒക്കെ പിന്നെ എന്തിനാണ്?. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി. മുഖ്യമന്ത്രിയുടെ മകളാണ് പ്രതിയെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയാണ് പ്രതി - ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

വീണയ്ക്കും എക്‌സലോജിക്കിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്. സിഎംആര്‍എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണ ടിക്കും ശശിധരന്‍ കര്‍ത്തയ്ക്കും എക്‌സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.



Share:

Search

Recent News
Popular News
Top Trending


Leave a Comment