by webdesk3 on | 03-04-2025 03:29:50 Last Updated by webdesk2
സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് ഇത്തവണയും വിലക്കേര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ ഇത്തവണയും കര്‍ശനമായി പാലിക്കണം എന്നാണ് സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ അധ്യായന വര്‍ഷവും കര്‍ശനമായി ഉത്തരവ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ് കുമാര്‍ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിവിധ സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പരിശോധിക്കണമെന്നും, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മിഷന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബാലാവകാശ കമ്മീഷന്റെ ഉത്തരവിനുപ്രകാരം, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഈ സമയപരിധി ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.