by webdesk3 on | 03-04-2025 03:14:47 Last Updated by webdesk3
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് കൊച്ചിയിലെ ഐബി ഓഫീസിലാണ് ജോലി ചെയ്യുന്നത്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബമാണ് സുകാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.
തുര്‍ന്ന് ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്ത് സുരേഷിനെ ഇന്നലെ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവില്‍, സുകാന്ത് സുരേഷ് ഒളിവിലാണ്.
സുകാന്ത് സുരേഷിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയായ മേഘ പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.