by webdesk3 on | 03-04-2025 03:01:52 Last Updated by webdesk2
വഖഫ് ഭേദഗതി ബില്‍ ഇന്ന രാജ്യസഭയിലും അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ബില്‍ അവതരിപ്പിച്ചത്. ഇന്നലെ നടന്നതിന് സമാനമായി രാജ്യസഭയിലും ബില്ലിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും
ഇന്നലെ കിരണ്‍ റിജിജു അവതരിപ്പിച്ച ബില്‍ 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്കുശേഷമായിരുന്ന ലോക്‌സഭയില്‍ പാസായത്. പ്രതിപക്ഷം ബില്ലിനെതിരെ വലിയ രീതിയില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഇന്നലെ 288 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍, 232 പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാവുകയും ബില്‍ പാസാകുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.
കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ സഭയ്ക്ക് മുന്‍പാകെ നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. എന്നാല്‍ ഇവരുടെ നിര്‍ദേശശങ്ങളും അംഗീകരിക്കപ്പെട്ടില്ല.
പുതുതായി വരുത്തിയ ഭേദഗതിയില്‍ പ്രധാനമായും വഖഫ് സ്വത്തിന്മേല്‍ അവകാശം ഉന്നയിക്കുന്നതിന് രേഖ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ത്രീകളും അമുസ്ലീംകളും ബോര്‍ഡില്‍ അംഗങ്ങളായി ഉള്‍പ്പെടണമെന്ന നിര്‍ദേശവും ബില്ലില്‍ ഉള്‍ക്കൊള്ളുന്നു.