by webdesk3 on | 03-04-2025 12:05:36 Last Updated by webdesk3
കെഎസ്‌യു എറണാകുളം ജില്ലാ കമ്മിയില്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി. ജില്ലാ പ്രസിഡന്റ് അടക്കം മൂന്നു പേര്‍ക്കെതിരെയാണ് സംഘടന കൂട്ടനടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ജില്ലാ പ്രസിഡന്റ് കൃഷ്ണലാല്‍, ജില്ലാ ഭാരവാഹികളായ അമര്‍ മിഷാല്‍, കെവിന്‍ പൗലോസ് എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. ദേശീയ നേതൃത്വത്തിന്റെ അന്വേഷണ കമ്മീഷനുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തതിരിക്കുന്നത്. കൂടാതെ, പരാതി നല്‍കിയ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനെതിരെയും നടപടി സ്വീകരിച്ചു.
ഇതിനു പുറമെ സംഘടനാ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ കെപിസിസിയും നടപടി സ്വീകരിച്ചിരുന്നു. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡര്‍ ഫണ്ട് എന്നിവ ഉള്‍പ്പെട്ട പരിപാടികളുടെ ആസൂത്രണത്തില്‍ വീഴ്ച വരുത്തിയതിനാല്‍ കൊല്ലം ജില്ലയിലെ എട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെയാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.