by webdesk3 on | 02-04-2025 06:49:43 Last Updated by webdesk3
ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്‌സ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നടപടി കടുപ്പിക്കാന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതോടെയാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. കമ്മീഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍, അംഗം അഡ്വ. സബിദാ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ അമൃതം ന്യൂട്രിമിക്‌സ് യൂണിറ്റുകളില്‍ പരിശോധന നടത്തി എന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ ഇവര്‍ പരിശോധന നടത്തുമ്പോള്‍ കൊല്ലം ജില്ലയിലെ തഴവ ഭാഗത്തെ ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു,. തുടര്‍ന്ന് സംഘം മണപ്പള്ളി ഭാഗത്തെ ബയോവിറ്റ് അമൃതം ന്യൂട്രിമിക്‌സ് യൂണിറ്റ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ പരിശോധിച്ചു. പരിശോധനയില്‍, യൂണിറ്റ് നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
പരിശോധനയില്‍ സ്ഥാപനത്തില്‍ പ്രാഥമിക വൃത്തിപോലും ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുെ ഭാഗത്തുനിന്നും അതീവ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വിഷയത്തില്‍ ശക്തമായ നടപടികള്‍ അനിവാര്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.