by webdesk2 on | 02-04-2025 06:28:49 Last Updated by webdesk2
തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചു. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ നിയമനമാണിത്.
രാജീവിന്റെ നിര്‍ദേശപ്രകാരം വാര്‍ത്താക്കുറുപ്പ് ഇറക്കിയത് പി സുധീറാണ്. ബിജെപിയുടെ യുവനേതാക്കളില്‍ ശ്രദ്ധേയനാണ് അനൂപ് ആന്റണി. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ ബിടെക് ബിരുദം നേടിയിട്ടുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന സമിതിയംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിരുന്നു.