News India

വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല: കിരണ്‍ റിജിജു

Axenews | വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല: കിരണ്‍ റിജിജു

by webdesk3 on | 02-04-2025 04:06:50 Last Updated by webdesk2

Share: Share on WhatsApp Visits: 80


വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല: കിരണ്‍ റിജിജു


വഖഫ് നിയമസഭേഗദതി ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംസാരിച്ച മന്ത്രി, സംയുക്ത പാര്‍ലമെന്ററി സമിതി ഇതിന് വിശദമായ പഠനം നടത്തിതായും അറിയിച്ചിട്ടുണ്ട്. ഇത്രയും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട ബില്ല് വളരെ വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ ഇടങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുവെന്നും, ബില്ലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായി സര്‍ക്കാര്‍ തയ്യാറാണെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ് നിയമം മുമ്പും ഭേദഗതി ചെയ്തിട്ടുണ്ടെന്നും, അതിനെ ആരും നിയമവിരുദ്ധമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

യുപിഎ ഭരണകാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കിയതായും, ഇതിന്റെ ഫലമായി സര്‍ക്കാര്‍ ഭൂമിയിലും വരെ വഖഫ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യം ഉണ്ടായതായും കിരണ്‍ റിജിജു ആരോപിച്ചു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment