by webdesk3 on | 02-04-2025 03:51:55 Last Updated by webdesk2
കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 28 ദിവസങ്ങള്‍ക്ക് ശേഷം നോബി ജയില്‍വിട്ടത്.
പ്രതിക്ക് ജാമ്യം ലഭിച്ചതോടെ ഇയാള്‍ക്കെതിരെ ഷൈനിയുടെ പിതാവ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കേസിലെ പ്രതി നോബിയാണെന്നും നിയമനടപടികള്‍ തുടരുമെന്നുമാണ് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് പറഞ്ഞത്. ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിച്ചിട്ടില്ലെന്നും അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം, നോബി ലൂക്കോസ് ഷൈനിയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചതാണ് അവളുടെ ആത്മഹത്യയ്ക്ക് കാരണമായത്. എന്നാല്‍, കേസില്‍ നോബിയുടെ പങ്ക് തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും പൊലീസിന് കണ്ടെത്താനായില്ലെന്നായിരുന്നു പ്രതിഭാഗം ഇന്ന് കോടതിയില്‍ വാദിച്ചത്. നോബിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജിയും കോടതിയില്‍ പരിഗണിച്ചു.