by webdesk3 on | 02-04-2025 02:48:55 Last Updated by webdesk3
എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് സംസ്ഥാനത്തുടനീളമുള്ള നിരവധി തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയിലുള്‍പ്പെടെ ചില തിയേറ്ററുകളില്‍ സിനിമയുടെ ഡൗണ്‍ലോഡ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളോടെ എത്തിയ ഈ പതിപ്പ്, ആദ്യ പതിപ്പിനെ അപേക്ഷിച്ച് 2.08 മിനിറ്റ് കുറവായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരകുന്നു. തുടര്‍ന്ന്, സിനിമയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ച് മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.
എഡിറ്റിങ്ങിലൂടെ നിരവധി മാറ്റങ്ങളാണ് ചിത്രത്തില്‍ വരുത്തിയിരിക്കുന്നത്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗിയില്‍ നിന്ന് ബല്‍രാജ് ആക്കി മാറ്റി. 18 ഇടങ്ങളില്‍ പേര് പുതുക്കി ഡബ്ബിംഗ് നടത്തി. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ നീക്കംചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രംഗങ്ങള്‍ ഒഴിവാക്കി. എന്‍ഐഎയുടെ ലോഗോ കാണിക്കുന്നതുമില്ല. കൂടാതെ, വില്ലന്‍ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്ന സീനും നീക്കം ചെയ്തു.