by webdesk3 on | 02-04-2025 12:53:42 Last Updated by webdesk3
വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഇത് ഒരു മതത്തിന്റെയും സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലെമെന്റില്‍ല്‍ 8 മണിക്കൂര്‍ തുടരും എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ഇതിന്മേല്‍ മറുപടി നല്‍കും. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചര്‍ച്ചയില്‍ പങ്കെടുക്കും.
വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്ത്രീകളെയും അമുസ്ലീമുകളെയും വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ബില്‍ നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് വ്യക്തമാക്കുന്നു.
ബില്ലിലെ മറ്റൊരു നിര്‍ദേശപ്രകാരം, 5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ. വഖഫ് ബൈ യൂസര്‍ വ്യവസ്ഥയ്ക്കു പകരം, വഖഫ് ഡീഡ് നിര്‍ബന്ധമാക്കിയിരിക്കുന്നു. ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്തു മാറ്റിയിട്ടുണ്ട്. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം അതിനെ വഖഫ് പോര്‍ട്ടലിലും ഡാറ്റാബേസിലും അപ്ലോഡ് ചെയ്യേണ്ടതായിരിക്കും. കൂടാതെ, രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് കടക്കുമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.