News Kerala

വഖ് ബില്‍: എംപിമാരോട് അനുകൂലിച്ച് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

Axenews | വഖ് ബില്‍: എംപിമാരോട് അനുകൂലിച്ച് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

by webdesk2 on | 02-04-2025 09:45:48 Last Updated by webdesk3

Share: Share on WhatsApp Visits: 59


വഖ് ബില്‍: എംപിമാരോട് അനുകൂലിച്ച് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിര്‍ദ്ദേശിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു

ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളില്‍ ഒരു മതനിയമവും ഇന്ത്യയില്‍ ഇല്ല. ശരിയത്ത് നിയമം രാജ്യത്തെ മുഴുവന്‍ ജനതയുടെയും മുകളില്‍ അടിച്ചേല്‍പ്പിക്കരുത്. ജനങ്ങളെ സ്‌നേഹിക്കുന്നു എങ്കില്‍ നിയമഭേദഗതിയെ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു. 

അതേസമയം ബില്ലിനെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിര്‍ക്കും. മുനമ്പം ഭൂമി തര്‍ക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്‌നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം. മുനമ്പം വിഷയത്തിന്റെ പേരില്‍ വഖഫ് ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്നും ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനം എടുത്തു. 

സംയുക്ത പാര്‍ലമെന്റ് സമിതി മാറ്റങ്ങള്‍ വരുത്തിയ വഖഫ് നിയമസഭേഗദതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു 12 മണിയോടെ ആയിരിക്കും ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചക്കായി എട്ടു മണിക്കൂറാണ് മാറ്റി വയ്ക്കുക.



Share:

Search

Recent News
Popular News
Top Trending


Leave a Comment