News India

ഇന്ത്യ അതിസുന്ദരം; രാജ്യത്തേക്ക് താന്‍ ഉടന്‍ വരുമെന്ന് സുനിത വില്യംസ്

Axenews | ഇന്ത്യ അതിസുന്ദരം; രാജ്യത്തേക്ക് താന്‍ ഉടന്‍ വരുമെന്ന് സുനിത വില്യംസ്

by webdesk3 on | 01-04-2025 05:59:28 Last Updated by webdesk2

Share: Share on WhatsApp Visits: 61


ഇന്ത്യ അതിസുന്ദരം; രാജ്യത്തേക്ക് താന്‍ ഉടന്‍ വരുമെന്ന് സുനിത വില്യംസ്


ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഉടന്‍ തന്നെ തന്റെ പിതാവിന്റെ നാടായ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ സന്ദര്‍ശനത്തിനിടെ, ഐഎസ്ആര്‍ഒയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു. ഒന്‍പത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞപ്പോള്‍, സ്പേസ്‌ക്രാഫ്റ്റ് ഇന്ത്യയുടെ മുകളിലൂടെ കടന്നുപോകുമ്പോഴെല്ലാം ഹിമാലയം തന്റെ കാഴ്ചകളില്‍ അതിശയകരമായ ദൃശ്യമായിരുന്നുവെന്ന് സുനിത വില്യംസ് പറഞ്ഞു. ഇന്ത്യയിലെത്തുകയും ഇവിടെ ഉള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തുകയും ബഹിരാകാശ യാത്രികരുമായി സംവദിക്കുകയും ചെയ്യാന്‍ താന്‍ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് അവള്‍ വ്യക്തമാക്കി.

സ്‌പേസില്‍ നിന്ന് ഹിമാലയത്തിന്റെ നിരവധി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് എന്ന് സുനിത വില്യംസ് പറഞ്ഞു. ജനസാന്ദ്രമായ ഇന്ത്യന്‍ നഗരങ്ങളില്‍ രാത്രി തെളിയുന്ന വെളിച്ചങ്ങളും കടലുകളുടെ ഭംഗിയും ഇന്ത്യയോട് തന്റെ ബന്ധം ശക്തമാക്കിയതായും അവള്‍ കൂട്ടിച്ചേര്‍ത്തു. നാസ സംഘടിപ്പിച്ച വിശദമായ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സുനിത വില്യംസ് ഈ അനുഭവങ്ങള്‍ പങ്കുവച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുരക്ഷിതമായി ഭൂമിയിലെത്തിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌കിനും നന്ദി അറിയിച്ചു. 286 ദിവസം നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം  സുരക്ഷിതമായി തിരികെ എത്തിയതില്‍ ടീമിനോട് കടപ്പെട്ടിരിക്കുന്നകായും അവര്‍ പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment