News Kerala

ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം കേന്ദ്രത്തെ അറിയിച്ചു: വീണ ജോര്‍ജ്

Axenews | ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം കേന്ദ്രത്തെ അറിയിച്ചു: വീണ ജോര്‍ജ്

by webdesk3 on | 01-04-2025 05:47:55 Last Updated by webdesk2

Share: Share on WhatsApp Visits: 56


ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം കേന്ദ്രത്തെ അറിയിച്ചു: വീണ ജോര്‍ജ്



ആശ വര്‍ക്കര്‍മാരുടേതടക്കം നാലു പ്രധാന ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.  ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതും കുടിശ്ശികയുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളും പരിഗണിക്കാമെന്നു ജെ പി നദ്ദ ചര്‍ച്ചയില്‍ അറിയിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എയിംസ് സംബന്ധിച്ച വിഷയവും ചര്‍ച്ചയില്‍ ഉയര്‍ത്തിയതായി വീണ ജോര്‍ജ് അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടന്ന ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും സര്‍ക്കാരിന്റെ എല്ലാ ആവശ്യങ്ങളും മന്ത്രി ശ്രദ്ധയോടെ കേട്ടുവെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്നതിനുള്ള പരിഗണന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതായും, അതിനെക്കുറിച്ച് പരിശോധിക്കാമെന്നു ജെ.പി. നദ്ദ ഉറപ്പുനല്‍കിയതായും വീണ ജോര്‍ജ് പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ശേഷിച്ച തുക വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയിലെ പ്രധാന വിഷയമായതും അവര്‍ വ്യക്തമാക്കിയിരുന്നു.

കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയതായും വീണ ജോര്‍ജ് അറിയിച്ചു. കൂടാതെ, കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അവര്‍ വ്യക്തമാക്കി.






















Share:

Search

Recent News
Popular News
Top Trending


Leave a Comment