by webdesk3 on | 01-04-2025 02:52:05 Last Updated by webdesk2
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാനില്‍ ആകെ 24 വെട്ടുകള്‍ വരുത്തിയതായി പുതിയ റിപ്പോര്‍ട്ട്. നേരത്തെ ചിത്രത്തില്‍ 17 വെട്ടുകള്‍ ഉണ്ടായിരിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴാണ് കൂടുതല്‍ തിരുത്തലുകള്‍ ഉണ്ടെന്ന കാര്യം പുറത്തു വന്നിരിക്കുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിതായും പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, ചിത്രത്തിലെ സ്ത്രീകളെതിരായ എല്ലാ അതിക്രമ സീനുകളും നീക്കംചെയ്തിട്ടുണ്ട്.
നേരത്തെ പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നായിരുന്നു. ഇത് മാറ്റി ബല്‍ദേവ് എന്നാക്കിയത് ചിത്രത്തിലെ പ്രധാന മാറ്റമാണ്. എംപുരാന്‍ സിനിമക്കെതിരെ ആര്‍എസ്എസ് മുഖപത്രവും നേതാക്കളും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത് മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നുമാണ് ആരോപണം. ഇതോടെ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ സമ്മര്‍ദ്ദത്തിന് പുറത്തല്ല ചിത്രത്തില്‍ റീ എഡിറ്റ് വര്‍ക്കുകള്‍ നടക്കുന്നത് എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ യാതതൊരു അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.