News India

17 സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍; അഭിനന്ദനങ്ങളുമായി ബിജെപി

Axenews | 17 സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍; അഭിനന്ദനങ്ങളുമായി ബിജെപി

by webdesk3 on | 01-04-2025 12:03:51 Last Updated by webdesk2

Share: Share on WhatsApp Visits: 65


17 സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍; അഭിനന്ദനങ്ങളുമായി ബിജെപി


ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേര് മാറ്റി. മുഗള്‍ ഭരണവുമായി ബന്ധപ്പെട്ടിരുന്ന സ്ഥലപേരുകളാണ് മാറ്റിയിരിക്കുന്നത്. പേര് മാറ്റിയതിന് പിന്നാലെ സര്‍ക്കാരിന് ബിജെപി അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഈ പേരുകള്‍ മാറ്റിയതിലൂടെ അടിമത്തത്തിന്റെ അവസാന ശേഷിപ്പും നീക്കിയതാണെന്ന് ബിജെപി പറഞ്ഞു. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍ ജില്ലകളിലുള്ള വിവിധ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയിരിക്കുന്നത്. 

ഗാസിവാലി ഇനി മുതല്‍ ആര്യനഗര്‍ എന്നായിരിക്കും അറിയപ്പെടുക. ഖാന്‍പൂര്‍ എന്ന സ്ഥലത്തിന് ശ്രീകൃഷ്ണപൂര്‍ എന്ന പുതുക്കിയ പേര് നല്‍കിയിട്ടുണ്ട്. ഖാന്പൂര്‍ കുര്‍സാലി ഇനി അംബേദ്കര്‍ നഗര്‍ എന്നായിരിക്കും. 

മിയവാല എന്ന സ്ഥലത്തിന്റെ പേര് റാംജിവാല ആയി മാറ്റി. ചന്ദ്പൂര്‍ ഖുര്‍ദ് ഇനി മുതല്‍ പൃഥ്വിരാജ് നഗര്‍ എന്നുപറയും. നവാബി റോഡ് അടല്‍ റോഡ് എന്നായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. പഞ്ചുക്കി മാര്ഗ് ഇനി മുതല്‍ ഗുരു ഗോള്‍വാക്കര്‍ മാര്‍ഗ് എന്നായിരിക്കും അറിയപ്പെടുക.


Share:

Search

Recent News
Popular News
Top Trending


Leave a Comment