by webdesk2 on | 01-04-2025 10:56:54 Last Updated by webdesk3
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. ജെ പി നഡ്ഡയുമായുളള കൂടിക്കാഴ്ചയ്ക്ക് വീണ ജോര്‍ജിന് അനുമതി ലഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് സമരം ശക്തമാക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടക്കുക. ആശാവര്‍ക്കേഴ്സിന്റെ പ്രശ്നങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ എയിംസ് ആവശ്യവും കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിക്കും.
കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ആശവര്‍ക്കേഴ്സ് പ്രതികരിച്ചു. ഞങ്ങള്‍ക്ക് അനുകൂലമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തണം. ഞങ്ങളുടെ ആവശ്യങ്ങള്‍ കിട്ടത്തക്ക രീതിയില്‍ നല്ല ഒരു ചര്‍ച്ചയാകുമെന്ന് ഉറപ്പുണ്ട് - ആശാ വര്‍ക്കേഴ്സ് പറഞ്ഞു. തങ്ങളുടെ ഡിമാന്‍ഡ് പൂര്‍ണമായും അംഗീകരിക്കാന്‍ തായാറായിട്ടുള്ള മന്ത്രിയാണെങ്കില്‍ ഈ 51 ദിവസം സമരമിരുത്തില്ലായിരുന്നുവെന്നും അവര്‍ പറയുന്നു.
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തുന്ന രാപ്പകല്‍ സമരം 51 ദിവസം പിന്നിട്ടു. നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ്. ഇന്നലെ സമരവേദിക്ക് മുന്നില്‍ നടത്തിയ മുടി മുറിക്കല്‍ സമരത്തിന് വലിയ പിന്തുണ ആണ് കിട്ടിയത്.