News International

മ്യാന്‍മര്‍ ഭൂചലനം: മരണസംഖ്യ 2000 കടന്നു

Axenews | മ്യാന്‍മര്‍ ഭൂചലനം: മരണസംഖ്യ 2000 കടന്നു

by webdesk2 on | 01-04-2025 07:41:53 Last Updated by webdesk3

Share: Share on WhatsApp Visits: 60


മ്യാന്‍മര്‍ ഭൂചലനം: മരണസംഖ്യ 2000 കടന്നു

മ്യാന്‍മറില്‍ നടന്ന ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിലവില്‍ 2056 പേര്‍ മരണപ്പട്ടതായും 270ഓളം പേരെ കാണാതായതായുമാണ് ഔദ്യോഗിക വിവരം. ക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ആറ് പ്രവിശ്യകള്‍ പൂര്‍ണമായും തകര്‍ന്നനുവെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂകമ്പത്തിന് മൂന്ന് ദിവസമാകുന്ന ഇന്ന് (തിങ്കളാഴ്ച) ഒരു സ്ത്രീയെ ജീവനോടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ ദൗത്യം തുടരുകയാണ്. ഇന്ത്യ ഇതുവരെ 137 ടണ്‍ വസ്തുക്കളാണ് എത്തിച്ചത്. മ്യാന്‍മര്‍ ജനതയ്ക്കായി യുകെ സര്‍ക്കാര്‍ ഒരു കോടി പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും ചൈനയും സഹായ വാഗ്ദാനം ദുരിതാശ്വാസ സഹായങ്ങള്‍ അയച്ചിട്ടുണ്ട്. നാല് വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന് നടുവിലുള്ള മ്യാന്‍മറിന്റെ പ്രതിസന്ധി ഭൂചലനം കാരണം കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍.സി.എസ്) സ്ഥിരീകരിച്ചു. ഇത് കൂടുതല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment