by webdesk3 on | 31-03-2025 04:12:59 Last Updated by webdesk2
എമ്പുരാന്‍ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ മല്ലിക സുകുമാരനും നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മോനോനുംതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എമ്പുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മോനോനെ അര്‍ബന്‍ നക്‌സല്‍ എന്നാണ് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. കഴിഞ്ഞ ദിവസം എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലക്ക് നിര്‍ത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് ഒരു കാര്യംമാത്രമാണെന്ന് ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. വീട്ടിലെ അര്‍ബന്‍ നക്‌സലൈറ്റായ മരുമകളെ ആദ്യം നേരെ നിര്‍ത്തണം. തരത്തില്‍ പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത്, എന്നും അദ്ദേഹം വിമര്‍ശിച്ചു.
ചിത്രത്തിന് അനുകൂലമായി പ്രതികരിച്ച മന്ത്രി ശിവന്‍കുട്ടിയെയും സിപിഐ നേതാവ് ബിനോയ് വിശ്വയെയും ലക്ഷ്യമിട്ടും ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരുടെ ബുദ്ധിമുട്ടല്ല മുഖ്യമായ കാണേണ്ടത്, ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങളാണ് പരിഗണിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.