by webdesk3 on | 31-03-2025 03:33:18 Last Updated by webdesk3
ഐബി ഉദ്യോഗസ്ഥയായ മേഘയുടെ ആത്മഹത്യയ്ക്കു കാരണക്കാരനെന്ന് പെണ്‍കുട്ടിയുെ കുടുംബം ആരോപിക്കുന്ന മലപ്പുറം സ്വദേശി സുകാന്ത് ഇപ്പോഴും ഒളിവില്‍. കുടുംബം പരാതി ഉന്നയിച്ച് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. മേഘയുടെ ആത്മഹത്യയ്ക്ക് ശേഷം സുകാന്ത് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചിരിക്കുന്നു.
മേഘയെ സാമ്പത്തികമായി സുകാന്ത് ചൂഷണം ചെയ്തതായാണ് കുടുംബം ആരോപിക്കുന്നത്. ഇതിനു ശേഷം വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കുടുംബത്തിന്റെ പറയുന്നത്. മേഘയുടെ അക്കൗണ്ടില്‍ നിന്ന് യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയാന്‍ സാധിക്കൂ എന്നാണ് പേട്ട പോലീസ് വ്യക്തമാക്കുന്നത്. മേഘ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുന്നതിനുമുമ്പ് സുഹൃത്തായ യുവാവിനെ നിരവധി തവണ ഫോണ്‍ വിളിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.