News Kerala

തല മുണ്ഡനം ചെയ്തും മുടി മുറിച്ചും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കി ആശമാര്‍

Axenews | തല മുണ്ഡനം ചെയ്തും മുടി മുറിച്ചും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കി ആശമാര്‍

by webdesk3 on | 31-03-2025 03:11:55 Last Updated by webdesk3

Share: Share on WhatsApp Visits: 94


തല മുണ്ഡനം ചെയ്തും മുടി മുറിച്ചും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കി ആശമാര്‍


പ്രതിഷേധത്തിന്റെ 50 -ാം ദിനമായ ഇന്ന് സമരരീതികള്‍ കടുപ്പിച്ച് ആശാ പ്രവര്‍ത്തകര്‍. തലമുണ്ഡനം ചെയ്തും മുടിമുറിച്ചുമാണ് അവര്‍ ഇന്ന് പ്രതിഷേധിച്ചത്. സര്‍ക്കാരിന്റെ തികഞ്ഞ അവഗണനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അവരുടെ ഈ പ്രവൃത്തി. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവരും ഇതില്‍ ഭാഗമായി. 

സ്ത്രീയെ സംബന്ധിച്ചിടത്തോളം, മുടി മുറിക്കല്‍ കഴുത്ത് മുറിക്കുന്നതിനു തുല്യമാണെന്നു ഞങ്ങള്‍ കരുതുന്നു എന്നാണ് ഇതില്‍ പങ്കാളികളാ ആശമാര്‍ പറഞ്ഞത്. അതുകൊണ്ടാണ് ഞങ്ങളുടെ ഈ ശക്തമായ പ്രതിഷേധം. അമ്പത് ദിവസം-രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടോ  ഇടതുപക്ഷ സര്‍ക്കാരിന് ഞങ്ങളെ ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായില്ല എന്നും അവര്‍ പറഞ്ഞു.

ലോകത്തിന്റെ മനഃസാക്ഷിക്ക് മുന്നിലേക്കാണ് ഞങ്ങളുടെ സമരം നീളുന്നത്. ഈ സര്‍ക്കാര്‍ കണ്ണടച്ചിരുന്നാലും, ലോക മനഃസാക്ഷി ഞങ്ങളുടെ വേദനയെ കണ്ടു കണ്ണുതുറക്കും എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍. അമ്മമാരുടെ കണ്ണുനീരാണ് അതിന് സാക്ഷ്യം. ഈ മുടി മുറിക്കല്‍ ഇടതുപക്ഷ ജനാധിപത്യത്തിന്റെ തന്നെ അടിസ്ഥാനം തകര്‍ക്കുന്നതാകുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു എന്നും ആശ വര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment