by webdesk3 on | 31-03-2025 12:13:46 Last Updated by webdesk2
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു് രംഗത്ത്. കോവിഡ്-19 കാലത്ത് ഇന്ത്യയുടെ വാക്‌സീന്‍ നയം രാജ്യത്തെ ആഗോള നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ണായക ഘട്ടത്തില്‍ 100ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സീന്‍ വിതരണം ചെയ്ത് സഹായഹസ്തം നീട്ടിയതിലൂടെ ലോക രാഷ്ട്രങ്ങള്‍ക്ക് വിശ്വസ്ത സുഹൃത്തായി മാറിയെന്നും തരൂര്‍ വിലയിരുത്തി.
ദി വീക്ക് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂര്‍ ഈ നിലപാട് വ്യക്തമാക്കിയത്. അതേസമയം, തരൂരിന്റെ പ്രസ്താവനയ്ക്ക് ബിജെപി പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് കാലത്ത് സമ്പന്ന രാജ്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് നേടാനായി. ഇതിലൂടെ നമ്മുടെ ആഗോള പ്രതിഛായ ശക്തിപ്പെട്ടു. ഇന്ത്യ ഒരു ഉത്തരവാദിത്തമുള്ള ആഗോള നേതൃസ്ഥാനത്തേക്ക് മുന്നേറികൊണ്ടിരിക്കുകയാണെന്നും ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രശംസകള്‍ ലഭിച്ചുവെന്നും ശശി തരൂര്‍ തന്റെ കോളത്തില്‍ കുറിച്ചു.