News India

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രപരമെന്ന് ആര്‍എസ്എസ്

Axenews | പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രപരമെന്ന് ആര്‍എസ്എസ്

by webdesk2 on | 30-03-2025 01:18:06 Last Updated by webdesk3

Share: Share on WhatsApp Visits: 75


പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രപരമെന്ന് ആര്‍എസ്എസ്

നാഗ്പൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രപരവും പ്രധാനപ്പെട്ടതും എന്ന് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിച്ചു എന്ന് ആര്‍എസ്എസ് നേതാവ് അശുതോഷ് അദോനി പ്രതികരിച്ചു. രാജ്യത്തെ സേവിക്കാന്‍ ആര്‍എസ്എസ് പ്രചോദനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിസിറ്റേഴ്‌സ് പുസ്തകത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്. 

ആര്‍എസ്എസും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് ആര്‍എസ്എസ് സംഘം ശേഷാദ്രി ചാരി പറഞ്ഞു. ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് അറിയാത്തവരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇത്തരം തെറ്റായ കാര്യങ്ങള്‍ പറയുന്നതെന്നും ആര്‍എസ്എസ് സംഘം ശേഷാദ്രി ചാരി വ്യക്തമാക്കി.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത്   എത്തിയ മോദി ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. ഡോ.ബി ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മാധവ് നേത്രാലയ ആശുപത്രിയുടെ പുതിയ മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. പ്രധാനമന്ത്രി പദവിയില്‍ എത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment