by webdesk3 on | 29-03-2025 02:52:15 Last Updated by webdesk2
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം. വിവാദങ്ങള്‍ക്ക് കാരണമായ ഭാഗങ്ങളില്‍ തിരുത്തല്‍ നടത്തി ഈ പതിപ്പ് അടുത്ത ആഴ്ച തീയറ്ററുകളില്‍ എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. സിനിമയ്‌ക്കെതിരെ വിവാദങ്ങള്‍ വന്നതോടെ നിര്‍മാതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നത്.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് സിനമയ്‌ക്കെതിരെ ഉയര്‍ന്നു വന്നത്. സംഘപരിവാറിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ സിനിമയെ വിമര്‍ശിച്ച് രൂക്ഷ ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഈ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനം ഉണ്ടായത്.
പുതുതായി എത്തുന്ന പതിപ്പില്‍ പതിനേഴു ഭാഗങ്ങളായിരിക്കും ഒഴിവാക്കുക. സ്ത്രീകളെതിരായ അതിക്രമങ്ങളും കലാപവുമായി ബന്ധപ്പെട്ട ചില രംഗങ്ങളുമായിരിക്കും നീക്കംചെയ്യപ്പെടുക.